യുഎസില്‍ ഒമ്പതു പേരുടെ ജീവനുകള്‍ കവര്‍ന്ന വില്ലനായി ലിസ്റ്റീരിയ മാറുമ്പോള്‍ ഭക്ഷണകാര്യത്തില്‍ അധിക ശ്രദ്ധവേണമെന്ന് അധികൃതര്‍. ശീതീകരിച്ച ഇറച്ചി വിഭവങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കണം. മാത്രമല്ല, രോഗം പെട്ടെന്ന് പിടിപെടാന്‍ സാധ്യതയുള്ള ഗര്‍ഭിണികള്‍, വയോധികര്‍ എന്നിവരും പ്രത്യേക കരുതല്‍ പാലിക്കണം.യുഎസിലെ പല സംസ്ഥാനങ്ങളിലും രോഗ ബാധ സ്ഥിരീകരിച്ചതിനാലും നിരവധി പേര്‍ ചികിത്സ തേടി എത്തിയതിനാലുമാണ് ജാഗ്രതാ നിര്‍ദേശം എത്തിയത്. കൂടുതല്‍ പേരിലേക്ക് രോഗബാധ ഉണ്ടാകാനുള്ള സാധ്യതയും സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ചൂണ്ടിക്കാട്ടുന്നു.ജൂലൈ 19 ന് രോഗം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ യു.എസിലെ 18 സംസ്ഥാനങ്ങളിലായി 57 ഓളം ആശുപത്രികളിലായി ആളുകള്‍ ചികിത്സ തേടിയെന്നും ഒമ്പത് മരണങ്ങളിലേക്ക് നയിച്ചെന്നും സിഡിസി വ്യക്തമാക്കി. സൗത്ത് കരോലിന, ഇല്ലിനോയിസ്, ന്യൂജേഴ്സി, വിര്‍ജീനിയ, ഫ്‌ലോറിഡ, ടെന്നസി, ന്യൂ മെക്സിക്കോ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലായാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.
#listeria #foodsafety #publichealth
Смотрите видео ജീവന്‍ കാര്‍ന്നെടുക്കുന്ന ബാക്ടീരിയ,ഭക്ഷണത്തിലൂടെ പകരും,ജാഗ്രതയില്‍ ലോകം| Listeria Outbreak | US CDC онлайн без регистрации, длительностью часов минут секунд в хорошем качестве. Это видео добавил пользователь Keralakaumudi News 04 Сентябрь 2024, не забудьте поделиться им ссылкой с друзьями и знакомыми, на нашем сайте его посмотрели 3,62 раз и оно понравилось 1 людям.