വെടിവെയ്പ്പില്‍ തരിച്ച് യുഎസ്, 4 മരണം, തോക്ക് സുരക്ഷാ നിയമങ്ങള്‍ കര്‍ശനം | US high school shooting

Опубликовано: 05 Сентябрь 2024
на канале: Keralakaumudi News
591
8

യു.എസില്‍ ഹൈസ്‌കൂളിലുണ്ടായ വെടിവയ്പില്‍ 4 മരണം. 30ലേറെ പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. പ്രാദേശിക സമയം ഇന്നലെ രാവിലെ 10.23ന് (ഇന്ത്യന്‍ സമയം രാത്രി 7.53) ജോര്‍ജിയയിലെ വിന്‍ഡറിലുള്ള അപ്പലാച്ചി ഹൈസ്‌കൂളിലായിരുന്നു സംഭവം. പ്രതിയെ പൊലീസ് പിടികൂടി. മരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രതി സ്‌കൂളിലെ തന്നെ വിദ്യാര്‍ത്ഥിയാണെന്നാണ് സംശയം. സംഭവത്തില്‍ പ്രതിയായ ഇതേ സ്‌കൂളിലെ വിദ്യാര്‍ഥി പതിനാലുകാരനായ കോള്‍ട്ട് ഗ്രേയെ കസ്റ്റഡിയിലെടുത്തെന്നും പ്രതിക്കെതിരെ കൊലപാതകകുറ്റം ചുമത്തുമെന്നും മുതിര്‍ന്ന വ്യക്തിയായി കണക്കാക്കി വിചാരണ നടത്തുമെന്നും ജോര്‍ജിയ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ക്രിസ് ഹോസെ വ്യക്തമാക്കി. ഏതു തരം തോക്കാണ് പ്രതി ഉപയോഗിച്ചതെന്നും വെടിവയ്പിലേക്കു നയിച്ച കാരണം സംബന്ധിച്ചും വ്യക്തമാക്കാന്‍ അധികൃതര്‍ തയാറായില്ല.

#us #school #crimenews2024


Смотрите видео വെടിവെയ്പ്പില്‍ തരിച്ച് യുഎസ്, 4 മരണം, തോക്ക് സുരക്ഷാ നിയമങ്ങള്‍ കര്‍ശനം | US high school shooting онлайн без регистрации, длительностью часов минут секунд в хорошем качестве. Это видео добавил пользователь Keralakaumudi News 05 Сентябрь 2024, не забудьте поделиться им ссылкой с друзьями и знакомыми, на нашем сайте его посмотрели 59 раз и оно понравилось людям.