മേല്‍ചുണ്ടില്‍ പാവകളെ ഉറപ്പിച്ച് പാട്ടിനൊപ്പം ചരട് വലിക്കും; 'നോക്കുവിദ്യ പാവകളി'അത്ര എളുപ്പമല്ല

Опубликовано: 09 Сентябрь 2024
на канале: Mathrubhumi
7,397
36

രാമനും രാവണനും പിന്നെ പുരാണത്തിലെ ഹൃദയം കവരുന്ന മുഹൂര്‍ത്തങ്ങളും പാവകളിലൂടെ ജനങ്ങളില്‍ എത്തിക്കുന്ന കലാരൂപമാണ് ഓണം തുള്ളല്‍ അഥവാ നോക്കുവിദ്യാ പാവകളി. പണ്ടുകാലത്ത് ഓണനാളുകളില്‍ തറവാടുകളുടെ മുറ്റത്ത് അരങ്ങേറിയിരുന്ന കലാരൂപമാണിത്. പാട്ടിനൊപ്പം മേല്‍ചുണ്ടില്‍ ഉറപ്പിച്ച കോലിനു മുകളില്‍ പാവകളെ ഉറപ്പിച്ച് ചരട് വലിച്ച് കഥാമുഹൂര്‍ത്തങ്ങള്‍ക്ക് ചേരുംവിധം ചലിപ്പിച്ചാണ് ഓണം തുള്ളല്‍ അവതരിപ്പിക്കുന്നത്. ടൂറിസത്തിന്റെ ഭാഗമായും ക്ഷേത്ര ഉത്സവങ്ങളുടെ ഭാഗമായും ഈ കലാരൂപം അവതരിപ്പിച്ചു വരുന്നു.

പാരമ്പര്യ കലയായ ഓണം തുള്ളല്‍ വേലന്‍ സമുദായത്തില്‍പ്പെട്ട സ്ത്രീകളാണ് അവതരിപ്പിക്കുന്നത്. പുരുഷന്മാര്‍ പാട്ടു പാടുകയും താളമടിക്കുകയും മാത്രമാണ് ചെയ്യുക. തുടി, ഗഞ്ചറ, കൈമണി എന്നീ വാദ്യങ്ങളാണ് ഓണം തുള്ളലിനായി ഉപയോഗിക്കുന്നത്. പാട്ടിലൂടെയാണ് കഥ ജനങ്ങളില്‍ എത്തിക്കുന്നത്. പുരാണങ്ങളില്‍ നിന്ന് അനുയോജ്യമായ ഭാഗം എടുത്ത് ആ വരികള്‍ക്ക് ഈണം നല്‍കും.

കോട്ടയം ഉരുളികുന്നം മൂഴിക്കല്‍ കുടുംബാംഗമായ പങ്കജാക്ഷി അമ്മ മുമ്പ്‌ എല്ലാ ഓണക്കാലത്തും ഓണം തുള്ളല്‍ നടത്തിവന്നിരുന്നു. 2020-ല്‍ രാജ്യം ഇവരെ പത്മശ്രീ നല്‍കി ആദരിച്ചു. ഇപ്പോള്‍ മോനി പള്ളിയില്‍ താമസിക്കുന്ന പങ്കജാക്ഷി അമ്മയ്ക്ക് പ്രായാധിക്യവും ആരോഗ്യ പ്രശ്‌നങ്ങളും മൂലം പാവ കളി അവതരിപ്പിക്കാന്‍ പറ്റാതായി. മുത്തശ്ശിയുടെ പാരമ്പര്യം തുടര്‍ന്ന് ഇപ്പോള്‍ കൊച്ചുമകള്‍ കെ എസ് രഞ്ജിനിയാണ് ഇത് അവതരിപ്പിക്കുന്നത്. പുതിയ ആളുകള്‍ ഇത് പഠിക്കാന്‍ താല്പര്യം കാണിക്കാത്തത് കാരണം ഈ കല അന്യംനിന്നുപോകുമോ എന്ന ആശങ്കയിലാണ് ഇവര്‍.

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...


#onam2024 #nokkuvidyapavakali #kottayam #onamthullal


Смотрите видео മേല്‍ചുണ്ടില്‍ പാവകളെ ഉറപ്പിച്ച് പാട്ടിനൊപ്പം ചരട് വലിക്കും; 'നോക്കുവിദ്യ പാവകളി'അത്ര എളുപ്പമല്ല онлайн без регистрации, длительностью часов минут секунд в хорошем качестве. Это видео добавил пользователь Mathrubhumi 09 Сентябрь 2024, не забудьте поделиться им ссылкой с друзьями и знакомыми, на нашем сайте его посмотрели 7,39 раз и оно понравилось 3 людям.