ഇസ്‌ലാം എന്തെന്ന് അറിയില്ലാത്ത മുസ്‌ലിം പെൺകുട്ടികളും സ്ത്രീകളും ഇന്ന് അന്യമതസ്ഥരുടെ ആരാധനാ ആഘോഷങ്ങൾ തങ്ങളിലേക്ക് പകർത്തുകയാണ്. യഥാർത്ഥ ഇസ്‌ലാമിനെ കുറിച്ച് പഠിപ്പിച്ചു കൊടുക്കാത്ത ഇന്നത്തെ മദ്രസാ സമ്പ്രദായവും , അന്തവും കുന്തവുമില്ലാതെ മക്കളെ അഴിച്ചു വിട്ടു വളർത്തുന്ന ബുദ്ധിയില്ലാത്ത മാതാപിതാക്കളും (പ്രത്യേകിച്ച് മാതാക്കൾ) , അടിച്ചു പൊളിക്കലും ആരും നിയന്ത്രിക്കാനില്ലാതെ ജീവിക്കലും സൗഹൃദങ്ങളും ആണ് ഏറ്റവും വലിയ കാര്യമെന്ന് തെറ്റിദ്ധരിച്ച യുവത്വവും , പാട്ടിനും ഡാൻസിനും ഏറ്റവും പ്രാധാന്യം കൊടുക്കുന്ന ഇന്നത്തെ രീതിയും , ദൈവവിശ്വാസത്തിലൊന്നും കാര്യമില്ലെന്നും മതങ്ങളെല്ലാം തട്ടിപ്പാണെന്നും പ്രചരിപ്പിക്കുന്ന ഇന്നത്തെ വ്യവസ്ഥിതികളും ഒക്കെ ഇതിനു ഉത്തരവാദികളാണ്. ഓണം മനോഹരമായ ഒരു ആഘോഷമാണ് , പക്ഷെ അത് ഹൈന്ദവമാണ് . ഓണം കേരളീയരുടെ എല്ലാവരുടെയുമാണ് എന്ന് പറയുന്നുണ്ടെങ്കിലും അതിനു പിന്നിലെ എല്ലാം ഹിന്ദുമത ആചാരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാൽ അത് ഒരു മുസ്ലീമിന് ഒരിക്കലും ആഘോഷിക്കാൻ പാടുള്ളതല്ല . ഇതൊരിക്കലും ഒരു വർഗീയതയല്ല , പക്ഷെ ഒരു വ്യക്തി ഒരു കൃത്യമായ ആദർശത്തിന്റെ പേരിൽ ജീവിക്കുമ്പോൾ ആ ആദർശത്തിന് എതിരായ ഒന്നും അയാൾ ചെയ്യാൻ പാടുള്ളതല്ലല്ലോ . മാത്രമല്ല , ഒരു മുസ്‌ലിം സ്ത്രീ അവളുടെ ശരീരവും സ്വഭാവവും സംരക്ഷിക്കേണ്ടത് നിർബന്ധ ബാധ്യതയാണ് . അവൾ അന്യപുരുഷന്മാർ കാൺകെ തെരുവിൽ കിടന്നു അഴിഞ്ഞാടേണ്ടവൾ അല്ല . അന്യപുരുഷരോട് കൂടെ ലജ്ജയില്ലാതെ ആടിമറിയേണ്ടവളും അല്ല . അടുത്ത തലമുറയെ നേർവഴിക്കു നയിക്കേണ്ട അവൾ തന്നെ സ്വന്തം ആദർശത്തെ പണയം വെച്ചാൽ അവളിൽ നിന്നും പാഠങ്ങൾ പഠിക്കേണ്ട അടുത്ത തലമുറ പൂർണമായും വഴി തെറ്റുമെന്നതിൽ സംശയമില്ല . നമ്മുടെ ഇപ്പോഴത്തെ തലമുറയിലെ മുതിർന്ന പെണ്ണുങ്ങൾ അതിരു കടന്നത് കൊണ്ടാണ് ഇന്നത്തെ അവരുടെ പെൺകുട്ടികളും അതിലുമേറെ അഴിഞ്ഞാടുന്നത് . ഇസ്‌ലാമിൽ വിശ്വസിക്കുകയും മുസ്ലീമായി ജീവിക്കാൻ ഉദ്ദേശിക്കുകയും ചെയ്യുന്ന ആരും ചെയ്യാൻ പാടില്ലാത്തതാണ് അന്യമതസ്ഥരുടെ വിശ്വാസാചാരങ്ങളെ പിന്തുടരുകയും ലജ്ജയില്ലാതെ ആടി മറിയുകയും ചെയ്യുക എന്നത് . ഇന്നത്തെ കാലത്തു ഇത് വല്ലതും പ്രായോഗികമാണോ എന്ന് ആരെങ്കിലും ശങ്കിച്ചാൽ അവരോടുള്ള മറുപടി , ഇനിയും ഒരു പതിനായിരം കൊല്ലങ്ങൾ കഴിഞ്ഞാലും ദൈവത്തിന്റെ വിധിവിലക്കുകൾക്കു മാറ്റമില്ല എന്നതാണ് . ഒരു മുസ്‌ലിം ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മറ്റു മതസ്ഥരെയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യണം , എന്നാൽ അവരുടെ ആരാധനാ സമ്പ്രദായങ്ങൾ സ്വീകരിച്ചാൽ അത് അവന്റെ / അവളുടെ ഏകദൈവ സിദ്ധാന്തത്തിനു എതിരായിപ്പോകും , അതുകൊണ്ടാണ് ഇത്തരം ആഘോഷങ്ങളെ ഇസ്‌ലാം അനുവദിക്കാത്തത് , ആരും തെറ്റിദ്ധരിക്കരുത് .
Watch video Muslim Girls' Onam Celebration Kerala | മുസ്‌ലിം സ്ത്രീത്വത്തിന്റെ അധഃപതനം | Hijabi Girls Dance online without registration, duration hours minute second in high quality. This video was added by user BBC WORLD 14 September 2022, don't forget to share it with your friends and acquaintances, it has been viewed on our site 8,817 once and liked it 77 people.