ഫോണ്‍കോളുകളും മെസേജിംഗും ഇനി UNLIMITED അല്ല, പൂട്ടിടാന്‍ TRAI | India

Опубликовано: 04 Сентябрь 2024
на канале: Keralakaumudi News
718
14

പരിധിയില്ലാത്ത ഫോണ്‍ കോളുകള്‍ക്കും മെസേജിംഗ് സേവനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ടെലികോം റെഗലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ (ട്രായ്) തയ്യാറെടുക്കുന്നതായി സൂചന. അനാവശ്യമായ വാണിജ്യ ഫോണ്‍കോളുകള്‍ കാരണം ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കകയെന്ന ലക്ഷ്യത്തോടെയാണ് ആലോചന. വോയ്സ് കോളുകള്‍ക്കും എസ്എംഎസ് സേവനങ്ങള്‍ക്കും വ്യത്യസ്ത താരിഫ് ഏര്‍പ്പെടുത്തുന്നതിന്റെ സാദ്ധ്യത പരിശോധിക്കേണ്ടതാണെന്ന് ട്രായിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു നിശ്ചിത പരിധി കഴിഞ്ഞാല്‍ കൂട്ടത്തോടെ അയക്കുന്ന മെസേജുകള്‍ക്കോ കോളുകള്‍ക്കോ ഒരു പ്രത്യേക താരിഫ് അവതരിപ്പിക്കാന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. പ്രത്യേകിച്ച് വ്യക്തികള്‍ തമ്മിലുള്ള സന്ദേശങ്ങളുടെയും കോളുകളുടെയും പശ്ചാത്തലത്തിലാണ് നിര്‍ദേശം. പലപ്പോഴും അനാവശ്യമായ വാണിജ്യ കോളുകളും സന്ദേശങ്ങളും ഉപഭോക്താക്കള്‍ക്ക് ശല്യമാകുന്നതായി പരാധികള്‍ ഉയര്‍ന്നതോടെയാണ് നിശ്ചിത പരിധി കഴിഞ്ഞാല്‍ താരിഫ് ഏര്‍പ്പെടുത്താന്‍ ട്രായ് ആലോചിക്കുന്നത്. ടെലികോം കൊമേഴ്സ്യല്‍ കമ്മ്യൂണിക്കേഷന്‍സ് കസ്റ്റമര്‍ പ്രിഫറന്‍സ് റെഗുലേഷന്‍ പുനപരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് ട്രായി പൊതുജനങ്ങളുടെ അഭിപ്രായം തേടി. അനാവശ്യമായ വാണിജ്യ കോളുകളുടെ ഭീഷണി തടയുന്നതിന് ഒരു നിശ്ചിത പരിധിക്കപ്പുറം വ്യക്തികള്‍ തമ്മിലുള്ള കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും താരിഫ് ഏര്‍പ്പെടുത്തുന്നതിന്റെ ആവശ്യകത സംബന്ധിച്ചാണ് ട്രായി ജനങ്ങളുടെ അഭിപ്രായം തേടിയിരിക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു നിശ്ചിത പരിധിക്കപ്പുറമുള്ള കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും സിം അടിസ്ഥാനത്തില്‍ താരിഫ് നിശ്ചയിക്കുന്നതിനുള്ള സാദ്ധ്യതയാണ് പരിശോധിക്കുന്നത്.

#trai #telecom #india


Смотрите видео ഫോണ്‍കോളുകളും മെസേജിംഗും ഇനി UNLIMITED അല്ല, പൂട്ടിടാന്‍ TRAI | India онлайн без регистрации, длительностью часов минут секунд в хорошем качестве. Это видео добавил пользователь Keralakaumudi News 04 Сентябрь 2024, не забудьте поделиться им ссылкой с друзьями и знакомыми, на нашем сайте его посмотрели 71 раз и оно понравилось 1 людям.